മുഹമ്മദ് താഹിർ എയല സുഡാന്‍ പ്രധാനമന്ത്രി

Jaihind Webdesk
Monday, February 25, 2019

മുപ്പതു വർഷമായി ഭരിക്കുന്ന പ്രസിഡൻറ് ഒമർ അൽ ബഷീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സുഡാനിൽ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചു. മുഹമ്മദ് താഹിർ എയല പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഒമർ അൽ ബഷീറിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നടപടികൾ. ജനറൽ അവാഫ് ഇബ്‌നൂഫിനെ വൈസ് പ്രസിഡൻറായും നിയമിച്ചു. സുഡാൻ സർക്കാരിനെ പിരിച്ചുവിട്ട് ഒമർ കഴിഞ്ഞ ദിവസം ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

18 പ്രവിശ്യാ സർക്കാരുകളെയും പിരിച്ചുവിട്ടു ഭരണം സൈനിക മേധാവികൾക്കു കൈമാറിയിരുന്നു. 1989ൽ ജനാധിപത്യസർക്കാരിനെ അട്ടിമറിച്ചാണ് ഒമർ അധികാരത്തിൽ എത്തിയത്. 2011ൽ ദക്ഷിണ സുഡാൻ സ്വതന്ത്രമായതോടെ സുഡാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.