സുഡാനിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് 18 ഇന്ത്യക്കാരുള്‍പ്പെടെ 23 പേര്‍ മരിച്ചു

Jaihind News Bureau
Wednesday, December 4, 2019

സുഡാനിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് 23 മരണം. മരിച്ചവർ 18 പേർ ഇന്ത്യക്കാരാണ്. ഖാർത്തൂമിലെ സീല സിറാമിക് ഫാക്ടറിയിൽ ചൊവ്വാഴ്ചയായിരുന്നു ദുരന്തം.

ഫാക്ടറി പൂർണമായും തകർന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്. 34 ഇന്ത്യക്കാർ രക്ഷപ്പെട്ടു. ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. 130 പേർക്ക് പരുക്കേറ്റുവെന്നാണ് വിവരം. 50 ഇന്ത്യക്കാര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

teevandi enkile ennodu para