കോവിഡ് : സംസ്ഥാനത്ത് കടുത്ത നിയന്ത്രണം; ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ആശങ്കയില്‍

Jaihind News Bureau
Sunday, March 15, 2020

കോവിഡ് പശ്ചാത്തലത്തിൽ തലസ്ഥാന നഗരം ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ കടുത്ത നിയന്ത്രണത്തിലാണ്. ദൈനംദിന ചിലവുകൾ കൂട്ടിമുട്ടിക്കാൻ കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളുമാണ് ഈ പ്രതിസന്ധി നേരിടുന്നത്. നാളത്തെക്കുള്ള കരുതിവെക്കലല്ല മറിച്ച് ഇന്നിനെ കുറിച്ചുള്ള ആശങ്കയാണ് ഇവർക്കുള്ളത്.

teevandi enkile ennodu para