ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു

Jaihind Webdesk
Thursday, April 18, 2019

Maoist Attack

ഒ​ഡീ​ഷ​യി​ലെ കാന്ദമാല്‍ ജില്ലയില്‍ മാ​വോ​യി​സ്റ്റുകള്‍ നടത്തിയ ആ​ക്ര​മ​ണ​ത്തി​ൽ വനിതാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൊ​ല്ല​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രെ മാ​വോ​യി​സ്റ്റു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ തെരഞ്ഞെടുപ്പ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥ സംജുക്ത ഡിഗാള്‍ കൊല്ലപ്പെടുകയായിരുന്നു. ഒരു തെരഞ്ഞെടുപ്പ് വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നില്‍ റോഡിലായി സംശയകരമായ വസ്തു കണ്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. അതേസമയം വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് ഉദ്യോഗസ്ഥര് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണ് ഒഡീഷയിലെ കാന്ദമാല്‍ ജില്ല. ഇവിടെ വോട്ടിംഗ് ബഹിഷ്കരിക്കണമെന്നാണ് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

സം​ഭ​വ​ത്തി​ൽ ഒഡീഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​ഞ്ച് ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന് ഒ​ഡീ​ഷ​യി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.[yop_poll id=2]