ജാംഷഡ്പൂരിൽ മാവോയിസ്റ്റ് ആക്രമണം; അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു

Jaihind Webdesk
Saturday, June 15, 2019

Jharkhand-Mavoist-attack

ഝാർഖണ്ഡിലെ ജാംഷഡ്പൂരിൽ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്. ജാംഷഡ്പൂരിൽ നിന്നും 60 കിലോമീറ്റർ അകലെയുളള സരൈകേല ജില്ലയിലെ ഒരു ചന്തയിലാണ് ആക്രമണം നടന്നത്. പൊലീസ് പെട്രോളിങ്ങിനിടയിലായിരുന്നു ആക്രമണം. രണ്ട് മാവോയിസ്റ്റുകളാണ് അക്രമം നടത്തിയതെന്നാണ് വിവരം. അഞ്ച് പൊലീസുകാരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ ആയുധങ്ങളും മാവോയിസ്റ്റുകൾ തട്ടിയെടുത്തതായാണ് റിപ്പോർട്ട്.