മഞ്ജുവാര്യര്‍ ധനുഷിനൊപ്പം തമിഴിലേക്ക്

webdesk
Tuesday, January 22, 2019
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ, മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ കൂടിയായ മഞ്ജുവാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന സിനിമയിലെ നായികയായാണ് മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റം. ധനുഷാണ് നായകന്‍. ധനുഷാണ് മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പിന്നാലെ മഞ്ജുവാര്യരും ഫേസ്ബുക്കില്‍ ഇത് സ്ഥിരീകരിച്ചു.  പ്രേക്ഷക ശ്രദ്ധനേടിയ വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 26ന് ആരംഭിക്കും.