മോദിക്കും ബി.ജെ.പിക്കും ഇന്ത്യന്‍ ജനതയുടെ 63 ശതമാനം പേര്‍ ഇപ്പോഴും എതിര്‍

Jaihind Webdesk
Monday, May 27, 2019

Modi Shah

ലോക്സഭാ തെരഞ്ഞടുപ്പിൽ രാജ്യത്തെ ഭൂരിഭാഗവും വോട്ട് ചെയ്തത് ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരെ. തെരഞ്ഞെടുപ്പിൽ 303 സീറ്റ് നേടിയെങ്കിലും 37.1 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. അതായത് 63 ശതമാനം വോട്ട് ചെയ്തത് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരായിട്ടാണെന്ന് വോട്ട് കണക്കുകൾ വ്യക്തമാക്കുന്നു.

തെരഞ്ഞടുപ്പിൽ തിരിച്ചടി ഉണ്ടായങ്കിലും കോൺഗ്രസിന്‍റെ വോട്ട് ശതമാനത്തിൽ വൻ വർധനവാണുണ്ടായത്. 2014ൽ 19.52 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചതെങ്കിൽ ഇത്തവണ 25. 38 ശതമാനമായി വർധിച്ചു. ആറ് ശതമാനം വോട്ട് വിഹിതം വർധിച്ചിട്ടും ഏട്ട് സീറ്റ് മാത്രമാണ് കോൺഗ്രസിന് അധികം ലഭിച്ചത്. 67 ശതമാനം ജനങ്ങൾ എതിരായി വോട്ട് ചെയ്തിട്ടും 37 ശതമാനം വോട്ട് നേടിയ ബി.ജെ.പി ഇന്ത്യ ഭരിക്കുന്നത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചത് കാരണമാണെന്ന് വ്യക്തമാണ്.

നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയാകുമ്പോഴും കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ തെരഞ്ഞടുപ്പ് വിജയങ്ങളുടെ അടുത്ത് പോലും മോദിയുടെ വിജയം എത്തിയില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.