കൊവിഡ് സന്നദ്ധ സംഘടനകള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കി വ്യവസായി എം.എ.യൂസഫലി

Jaihind News Bureau
Saturday, April 11, 2020

അബുദാബി: കോവിഡ്-19 മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി , പ്രവര്‍ത്തിക്കുന്ന യു.എ.ഇ.യിലെ സന്നദ്ധ സംഘടനകള്‍ക്ക് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷ്ണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി സഹായം പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ഒരു ലക്ഷം ദിര്‍ഹം നല്‍കിയാണ് എം.എ.യൂസഫലി വീണ്ടും സഹായവുമായി രംഗത്ത് വന്നത്.

കൊവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ, തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഈ ഒരു ലക്ഷം ദിര്‍ഹം യൂസഫലി നല്‍കിയത്. ദുബായ് കെ. എം.സി.സി (50,000 ദിര്‍ഹം), അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ (25,000 ദിര്‍ഹം), മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ (25,000 ദിര്‍ഹം) എന്നിവര്‍ക്കാണ് തുക നല്‍കിയതെന്ന് എം.എ യൂസഫലിയുടെ മീഡിയാ ഓഫീസ് അറിയിച്ചു.