ഇടത് സർക്കാർ പഞ്ചായത്ത് രാജ് സംവിധാനത്തെ താറുമാറാക്കാൻ ശ്രമിക്കുന്നു: മുല്ലപ്പളളി രാമചന്ദ്രൻ

Jaihind Webdesk
Monday, July 1, 2019

Mullappally-niyamasabha-march

പഞ്ചായത്ത് രാജ് സംവിധാനത്തെ താറുമാറാക്കാൻ ഇടത് സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ. ഇത് സർക്കാരിന്‍റെ സാമ്പത്തികമായ പിടിപ്പുകേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം യു ഡി എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങൾ കവർന്നെടുക്കുന്ന പിണറായി സർക്കാരിന്‍റെ തീരുമാനത്തിനെതിരെയായിരുന്നു കോൺഗ്രസിന്‍റെ നിയമസഭാ മാർച്ച്. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആധ്യക്ഷതയിൽ നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കോൺഗ്രസ്സിന്‍റെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.

teevandi enkile ennodu para