തൃശൂര്‍ ലോ കോളേജില്‍ കെ.എസ്.യുവിന് ചരിത്രവിജയം

Jaihind Webdesk
Friday, December 21, 2018

 

KSU-Tcr-Law College

തൃശൂർ ലോ കോളേജിൽ ചരിത്ര വിജയം നേടി കെ.എസ്.യു. തൃശൂർ ലോ കോളേജ് ചെയർമാനായി കെ.എസ്.യുവിലെ ജസ്റ്റോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. ത്രിവത്സര എൽ.എൽ.ബി രണ്ടാം വർഷ വിദ്യാർഥിയാണ്. 333 വോട്ടാണ് ജസ്റ്റോ നേടിയത്. എസ്.എഫ്.ഐയുടെ തുഷാരയെ 54 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.എസ്.യുവിന്‍റെ ചരിത്ര വിജയം.