കെഎസ്‌യുവിന്‍റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് ഇന്ന്

Jaihind News Bureau
Tuesday, November 19, 2019

കെഎസ്‌യുവിന്‍റെ നേതൃത്വത്തിൽ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടക്കും. രാവിലെ 11 മണിക്കാണ് മാർച്ച്. വാളയാർ കൊലപാതകം സിബിഐ അന്വേഷിക്കുക, കേരള യൂണിവേഴ്‌സിറ്റിയിലെ മാർക്ക്ദാന വിവാദത്തിലും, പരീക്ഷ മാർക്ക് ലിസ്റ്റ് അഴിമതിയിലും സർക്കാർ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്‌സി തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.