കെ മുരളീധരൻ എം.പി നയിക്കുന്ന രാഷ്ട്രരക്ഷാ മാർച്ച് ഇന്ന്

Jaihind News Bureau
Tuesday, January 21, 2020

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, മതേതരത്വം തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ മുരളീധരൻ എം.പി നയിക്കുന്ന രാഷ്ട്രരക്ഷാ മാർച്ച് ഇന്ന്. മാർച്ച് ഉച്ചയ്ക്ക് ശേഷം പാനൂരിൽ നിന്നാരംഭിച്ച് കൂത്തുപറമ്പില്‍ സമാപിക്കും. കൂത്തുപറമ്പിൽ നടക്കുന്ന സമാപന പൊതുയോഗം ദീപിക സിംഗ് രാജാവത് ഉദ്ഘാടനം ചെയ്യും. മറ്റു പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

teevandi enkile ennodu para