പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ

Jaihind News Bureau
Friday, January 17, 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. പ്രത്യേക നിയമസഭ സമ്മേളനത്തിൻറെ രണ്ടാം ദിനത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്. നിയമം ഇന്ത്യയുടെ ജനാധിപധ്യമൂല്യങ്ങൾക്കും, മതേതര അടിത്തറയ്ക്കും എതിരെന്ന് പഞ്ചാബ നിയമസഭാ വ്യക്തമാക്കി.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് വെള്ളിയാഴ്ച സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. രണ്ട് ദിവസത്തേക്ക് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളത്തിലാണ് പഞ്ചാബ് പ്രമേയം പാസാക്കിയത്.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നിയമത്തിനെതിരേ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതര അടിത്തറയ്ക്കും എതിരാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രമേയത്തില്‍ പഞ്ചാബ് വ്യക്തമാക്കി.