കെവിന്‍ ദുരഭിമാനക്കൊലക്കേസ്: പ്രാഥമികവാദം 24ന് ആരംഭിക്കും

Jaihind Webdesk
Thursday, January 17, 2019

Kevin-Murder Case

കെവിൻ ദുരഭിമാനക്കൊലക്കേസിൽ ഈ മാസം 24 ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകളുടെ പകർപ്പ് പ്രതികൾ ആവശ്യപ്പെട്ടു.

കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും 6 പേർ റിമാൻഡിലുമാണ്. മുഴുവൻ പ്രതികളും 24 ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. പ്രണയ വിവാഹത്തിന്‍റെ പേരിൽ കെവിന്‍റെ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.[yop_poll id=2]