കേന്ദ്രസർക്കാരും ഗവർണറും ബിജെപി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ രാഷ്ട്രീയ അട്ടിമറിയാണ് കർണാടകയിലേതെന്ന് കോൺഗ്രസ്

Jaihind News Bureau
Wednesday, July 24, 2019

K.C-Venugopal-1

കേന്ദ്രസർക്കാരും ഗവർണറും മഹാരാഷ്ട്ര സംസ്ഥാന സർക്കാരും ബിജെപി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ രാഷ്ട്രീയ അട്ടിമറിയാണ് കർണാടകയിലേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിലപേശലിനായി കേന്ദ്ര ഏജൻസികളെ വരെ ബിജെപി കരുവാക്കി. രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസും ജനതദളും ശക്തമായി പോരാടിയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.