‘ലോക്നാഥ് ബെഹ്റ പിണറായി വിജയന്‍റെ ചെരുപ്പുനക്കി’ : കെ മുരളീധരന്‍

Jaihind Webdesk
Tuesday, May 7, 2019

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ കെ മുരളീധരന്‍ എം.എല്‍.എ. ബെഹ്റ  പിണറായി വിജയന്‍റെ ചെരുപ്പ് നക്കിയാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടി വിടുപണി ചെയ്യുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു. ബെഹ്‌റയെക്കാൾ നല്ലത് എ.കെ.ജി സെന്‍ററിലെ അറ്റന്‍ഡറിനെ ഡി.ജി.പി ആക്കുന്നതാണ്.

പോലീസുകാരുടെ പോസ്റ്റൽ വോട്ട് അട്ടിമറിക്കുന്നതിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂട്ടുനിന്നുവെന്നാരോപിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരന്‍.