പെട്രോൾ-ഡീസൽ വില വര്‍ദ്ധന : ഐ.എൻ.ടി.യു.സി എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച്

Jaihind Webdesk
Sunday, September 9, 2018

പെട്രോൾ ഡീസൽ വില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ പ്രതിഷേധ മാർച്ച് നടത്തി. ഹൈക്കോടതി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സമാപിച്ചു.