വീണ്ടും കുതിച്ചുയർന്ന് ഇന്ധന വില; പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 19 പൈസയും വർദ്ധിച്ചു

Jaihind News Bureau
Monday, December 30, 2019

വീണ്ടും കുതിച്ചുയർന്ന് ഇന്ധന വില. പെട്രോൾ ഡീസൽ വില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 19 പൈസയും വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില

പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഉയർന്ന നിരക്കിലേക്കാണ് ഇന്ധനവില ഇന്നോടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരു രൂപ 83 പൈസയും ഉയർന്നു.

ആഗോളവിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാൻ ഇടയാക്കുന്നത്. ആഗോളവിപണിയിൽ ബ്രെൻഡ് ക്രൂഡ് ബാരലിന് 0.21ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെൻഡ് ക്രൂഡിന്റെ നിരക്ക്. ആഗോളവിപണിയിൽ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാൻ ഇടയാക്കുന്നുണ്ട്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.16 പൈസ കൂടി 75.04 രൂപയും ഡീസലിന്‍റെ വില 0.18 പൈസ കൂടി 67.78 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.16 പൈസ കൂടി 80.69 രൂപയും ഡീസലിന്‍റെ വില 0.19 പൈസ കൂടി 71.12 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പെട്രോള്‍ വില

ന്യൂഡല്‍ഹി: 75.04

കൊല്‍ക്കത്ത: 77.70

മുംബൈ: 80.69

ചെന്നൈ: 78.02

ചണ്ഡിഗഡ്: 70.96

ഹൈദരാബാദ്: 79.85

തിരുവനന്തപുരം: 78.59

ഡീസല്‍ വില

ന്യൂഡല്‍ഹി: 67.78

കൊല്‍ക്കത്ത: 70.20

മുംബൈ: 71.12

ചെന്നൈ: 71.67

ചണ്ഡിഗഡ്: 64.57

ഹൈദരാബാദ്: 73.96

തിരുവനന്തപുരം: 73.02