ഇന്ധന വില വീണ്ടും കുതിക്കുന്നു; പുതു വർഷത്തിൽ മാത്രം കൂടിയത് പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയും

Jaihind News Bureau
Monday, January 6, 2020

ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 15 പൈസ കൂടി 77.72 രൂപയായി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണവിലയിലും വൻ കുതിച്ചുകയറ്റമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 79.14 പൈസയായി. ഡീസലിന് 73.86 പൈസയും. കോഴിക്കോട് ഡീസലിന് 17 പൈസയും ഡീസലിന് 15 പൈസയും കൂടി.

പുതു വർഷത്തിൽ മാത്രം പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയുമാണ് കൂടിയത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയിലുണ്ടായ വർധവാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 2.42 ശതമാനം വർധിച്ച് 70.26 ഡോളർ ആയി. പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക ഇറാൻ യുദ്ധ സമാനമായി സാഹചര്യങ്ങളും ഇപ്പോഴത്തെ വില വർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.