സൗദിയില്‍ ഇനി ഗ്രീന്‍ കാര്‍ഡ് വീസയും; സ്‌പോണ്‍സര്‍ ഇല്ലാതെ നിക്ഷേപം നടത്താം , ജോലി ചെയ്യാം

B.S. Shiju
Thursday, May 9, 2019

സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വീസാ പദ്ധതിക്ക് അംഗീകാരമായി. ഇത്തരത്തില്‍ വിസ കിട്ടുന്നവര്‍ക്ക് സൗദിയില്‍ നിക്ഷേപം നടത്താനും സ്വന്തമായി വീടോ ഭൂമിയോ സ്വന്തമാക്കാനും ജോലി ചെയ്യാനും നിയമം അനുവദിക്കും. സൗദിയിലേക്ക് കൂടുതല്‍ പുതിയ വിദേശ നിക്ഷേപങ്ങള്‍ എത്തിയ്ക്കുക എന്ന ലക്ഷ്യത്തിലാണിത്.

വര്‍ഷങ്ങളായി സൗദിയില്‍ തുടരുന്ന, വീസാ നിയമങ്ങളില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയാണ് ഈ മാറ്റം. ഇതനുസരിച്ച്, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് , സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ, ബിസിനസ് ആരംഭിക്കാവുന്ന പുതിയ വീസാ പദ്ധതിക്ക് , ഷൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കി. സൗദിയിലേക്ക് പുതിയ വ്യവസായ-വാണിജ്യ നിക്ഷേപങ്ങള്‍ , കൊണ്ടു വരുക എന്ന ലക്ഷ്യത്തിലാണിത്. എന്നാല്‍, ഇതിനുള്ള വീസാ ചെലവ് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ വിസ കിട്ടുന്നവര്‍ക്ക് , രാജ്യത്ത് നിക്ഷേപം നടത്താം. കൂടാതെ, സ്വന്തമായി വീടോ ഭൂമിയോ സ്വന്തമാക്കാനും , ജോലി ചെയ്യാനും അനുവദിക്കും.

ഇപ്രകാരം, പുതിയ ഗ്രീന്‍ കാര്‍ഡ് സ്‌റ്റൈല്‍ , വിസാ പദ്ധതിയാണിത്. . പാസ്സ്‌പോര്‍ട് , ക്രെഡിറ്റ് റിപ്പോര്‍ട്ട് , ഹെല്‍ത്ത് റിപ്പോര്‍ട്ട് , കുറ്റകൃത്യ രഹിത റിപ്പോര്‍ട്ട് എന്നിവ ഉണ്ടെങ്കില്‍, ലോക്കല്‍ സ്‌പോണ്‍സറും കമ്പനിയും ആവശ്യമില്ലാതെ തന്നെ, ഇത്തരത്തില്‍ ഗ്രീന്‍ കാര്‍ഡില്‍ വിസ ലഭിക്കും. ഇത്തരക്കാര്‍ക്ക് സൗദിയിലേക്ക് എപ്പോള്‍ വേണമെങ്കിലും, വന്നും പോയും യാത്ര ചെയ്യാം. യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. എയര്‍ പോര്‍ട്ടിലെ എമിഗ്രേഷനില്‍ പ്രത്യേക പരിഗണനാ സൗകര്യവും ഉണ്ടാകും. താല്‍ക്കാലികം, ദീര്‍ഘ കാലം എന്നിങ്ങനെ രണ്ടുതരത്തിലുള്ള വിസയാണ് ഇത്തരത്തില്‍ നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചു.