സർക്കാർ എപ്പോഴും ഇരകൾക്ക് ഒപ്പമാണെന്ന് ഇ.പി.ജയരാജൻ

Jaihind Webdesk
Saturday, September 22, 2018

സർക്കാർ എപ്പോഴും ഇരകൾക്ക് ഒപ്പമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. വേട്ടക്കാർക്ക് ഒപ്പമല്ല. സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ഒപ്പമാണ് സർക്കാർ. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല.  കോടിയേരി പറഞ്ഞതിൽ വസ്തുത ഉണ്ടാകും. കോടിയേരിയുടെ അഭിപ്രായം അടർത്തിയെടുത്തു വായിക്കുന്നതാണ് പ്രശ്‌നം. മുഴുവനായി വായിക്കുമ്പോൾ വസ്തുത മനസ്സിലാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.  എല്ലാ വസ്തുതകളും പരിശോദിച്ചതിന് ശേഷമേ സർക്കാരിന് അഭിപ്രായം പറയാനാകൂ. രാഷ്ട്രീയ പാർട്ടികൾ അവരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുമെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.