ഇനി എല്ലാ ദിവസവും മദ്യം ലഭിക്കും; ഒന്നാം തീയതി മദ്യം ലഭ്യമാക്കാന്‍ സർക്കാർ തീരുമാനം; പുതിയ മദ്യനയം അടുത്ത മാസം?

Jaihind News Bureau
Saturday, January 4, 2020

സംസ്ഥാനത്ത് മദ്യം യഥേഷ്ടമാക്കാൻ സർക്കാർ നീക്കം. ഒന്നാം തിയതികളിൽ മദ്യം ലഭ്യമാക്കാൻ നടപടിയെടുത്തേക്കും. അന്തിമ തീരുമാനം എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം. ഫെബ്രുവരിയിലെ മദ്യനയത്തിൽ അന്തിമ തീരുമാനമെന്ന് എക്‌സൈസ് മന്ത്രി അറിയിച്ചു.

എല്ലാ മാസവും ഒന്നാംതീയതി ബിവറേജസ്/കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കുന്ന തരത്തിൽ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണു സർക്കാർ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകും. ശമ്പളദിവസം കണക്കിലെടുത്താണു പ്രധാനമായും ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്. ഇ.കെ. നായനാർ സർക്കാരിൽ ടി. ശിവദാസമേനോൻ എക്സൈസ് മന്ത്രിയായിരിക്കേ കൈക്കൊണ്ട തീരുമാനമാണു പിണറായി സർക്കാർ തിരുത്തുന്നത്.