ഗുലാം നബി ആസാദ് നാളെ കേരളത്തില്‍; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

Jaihind Webdesk
Thursday, August 30, 2018

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് നാളെ കേരളത്തിലെത്തും. രാവിലെ 11.20ഓടെ കൊച്ചിയിലെത്തുന്ന അദ്ദേഹം ആലുവ, കളമശേരി, പറവൂർ എന്നിവിടങ്ങളിലെ ദുരിതബാധിത മേഖലകൾ സന്ദർശിക്കും. മൂന്നുദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തുന്നത്.