കശ്മീർ സന്ദർശിക്കാനെത്തിയ ഗുലാം നബി ആസാദിനെ സുരക്ഷസേന തടഞ്ഞു

Jaihind News Bureau
Thursday, August 8, 2019

കശ്മീർ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ സുരക്ഷസേന തടഞ്ഞു. ശ്രീനഗർ വിമാനത്താവളത്തിലാണ് തടഞ്ഞത്. ജമ്മു കശ്മീരിലെ പുതിയ സാഹചര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായാണ് അദ്ദേഹം ശ്രീനഗറിൽ എത്തിയത്. കശ്മീരിൽ കാര്യങ്ങൾ സാധാരണ നിലയിലാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് കശ്മീർ സംസ്ഥാന അധ്യക്ഷൻ ഗുലാം അഹമ്മദ് മിറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജമ്മു കശ്മീരിലെ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തെ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കശ്മീര്‍ സംബന്ധിച്ച വിവാദം സഭയിലും ഇന്നും തുടര്‍ന്നു. കശ്മീരികളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിക്കുക എന്ന് നേരത്തെ പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ സംസ്ഥാനത്തെ ഒരു കോണ്‍സെന്‍റ്രേഷന്‍ ക്യാമ്പാക്കി മാറ്റിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.