കുമാരി ഷെൽജ ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ; ഭൂപീന്ദർ ഹൂഡ നിയമസഭ കക്ഷി നേതാവ്

Jaihind News Bureau
Wednesday, September 4, 2019

ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ ആയി കുമാരി ഷെൽജയെ നിയമിച്ചു. അശോക് തൻവർ ആയിരുന്നു നിലവിലെ പി സി സി അദ്ധ്യക്ഷൻ. പുതിയ അദ്ധ്യക്ഷയ്ക്ക് പുറമെ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെ നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാനായും നിയമിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടി ആയി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നിയമനം.

വലിയ ഉത്തരവാദിത്തമാണ് ചുമലിലേയ്ക്ക് വന്നിരിക്കുന്നതെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും കുമാരി ഷെല്‍ജ പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും കുമാരി ഷെല്‍ജ കൂട്ടിച്ചേര്‍ത്തു.[yop_poll id=2]