മൻ‌മോഹൻ സിങ്ങിനു കീഴില്‍ കോണ്‍ഗ്രസിന് പുതിയ ഉപദേശക സമിതി; പ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ നയം ഗ്രൂപ്പ് ആവിഷ്കരിക്കും

Jaihind News Bureau
Saturday, April 18, 2020

രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തി വിവിധ വിഷയങ്ങളിൽ കോണ്‍ഗ്രസ് പാർട്ടിയുടെ നിലപാടുകൾ രൂപീകരിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷ ഒരു കൺസൾട്ടേറ്റീവ് ഗ്രൂപ്പിന് രൂപം നൽകി. പതിനൊന്ന് അംഗങ്ങൾ അടങ്ങുന്നതാണ് കൺസൾട്ടേറ്റീവ് ഗ്രൂപ്പ്. മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗ് ചെയർമാനും രൺദീപ് സിംഗ് സുർജേവാല കൺവീനറുമായ കൺസൾട്ടേറ്റീവ് ഗ്രൂപ്പിൽ
മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, ജയറാം രമേശ്, മനീഷ് തിവാരി കോണ്‍ഗ്രസ് വക്താക്കളായ പ്രവീൺ ചക്രവർത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ഷ്രിന്‍റെ, രോഹൻ ഗുപ്ത എന്നിവരാണ് മറ്റ് അംഗങ്ങൾ. കൺസൾട്ടേറ്റീവ് ഗ്രൂപ്പ് സാധാരണഗതിയിൽ എല്ലാ ദിവസവും യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിശകലനം നടത്തും.