ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കും: ഗുലാം നബി ആസാദ്

Jaihind Webdesk
Thursday, May 16, 2019

ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്.    വെവ്വേറെയാണ് മല്‍സരിച്ചതെങ്കിലും വിധി വരും മുന്‍പ്  എല്ലാ മതേതരപ്പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്നത് ബിജെപിയുടെ അതിമോഹമാണെന്നും നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് രാഹുല്‍ വയനാട് വിജയിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

പൊള്ളത്തരങ്ങള്‍ പുറത്തായതോടെ മോദി പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുയാണ്. രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനകളിലൂടെ നരേന്ദ്ര മോദി അദ്ദേഹത്തെ മാത്രമല്ല രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത എല്ലാ രക്തസാക്ഷികളെയും  അവഹേളിക്കുകയാണ് ചെയ്തത്.