ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ തള്ളി; രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍

Jaihind Webdesk
Saturday, September 22, 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ബിഷപ്പിനെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണം.

കോട്ടയം പൊലീസ് ക്ലബ്ബില്‍ നിന്ന് വന്‍ പൊലീസ് സന്നാഹത്തിലാണ് ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി പരിസരത്തും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

നേരത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പൊലീസ് ക്ലബിലേക്ക് മാറ്റിയ ബിഷപ്പിനെ 12.45ഓടെയാണ് കോടതിയില്‍ ഹാജരാക്കിയത്.