ഡൽഹി സംഘർഷം : 11 ന് ചർച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ; തീരുമാനം പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെത്തുടർന്ന്

Jaihind News Bureau
Tuesday, March 3, 2020

പ്രതിപക്ഷ പ്രതിഷേധത്തിൽ വടക്ക് കിഴക്കൻ ഡൽഹിലെ സംഘർഷത്തിന്മേൽ ഈ മാസം 11 ന് ചർച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ. സ്പീക്കർ ഓം ബിർലയാണ് ഇക്കാര്യം ലോകസഭയിൽ അറിയിച്ചത്. ഉടൻ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ ഹോളി ആഘോഷത്തിന് ശേഷം ചർച്ചയെന്നാണ് ഓം ബിർല പറയുന്നത്. അതേസമയം, രമ്യ ഹരിദാസിന് നേരെ വീണ്ടും ബിജെപി എംപിമാർ കൈയ്യേറ്റത്തിന് ശ്രമിച്ചു. തുടർന്ന് പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക് സഭ ഇന്നത്തേക്ക് നിർത്തിവച്ചു.