പെരിയാർ നദി കരകവിഞ്ഞതോടെ ഇടുക്കിയിലെ ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ടു

Jaihind News Bureau
Sunday, August 11, 2019

പെരിയാർ നദി കരകവിഞ്ഞതോടെ ഇടുക്കിയിലെ ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുതിച്ചുയരുമ്പോഴും സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാത്തതും ജാഗ്രതാ നിർദേശങ്ങള്‍ നൽകാത്തതും പെരിയാർ തീരങ്ങളിൽ കനത്ത ആശങ്ക വിതക്കുന്നു.

കനത്ത മഴയിൽ പെരിയാർ നദി കരകവിഞ്ഞൊഴുകിയതോടെ ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്ന ചെറുതും വലുതുമായ നിരവധി പാലങ്ങൾ ഇതിനോടകം തകർന്നു. കഴിഞ്ഞ പ്രളയകാലത്ത് മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്ന് വിട്ടതോടെ വണ്ടിപ്പെരിയാർ ശാന്തി പാലം പൂർണമായും തകർന്നത് സർക്കാർ സഹായമില്ലാതെ പൊതു ജനങ്ങളുടെ നേതൃത്വത്തിൽ പുനർനിർമിക്കുകയായിരുന്നു. ഈ പാലം വീണ്ടും തകർന്നതോടെ നൂറ് കണക്കിന് സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രാക്ലേശം രൂക്ഷമാക്കും.

മുല്ലപെരിയാറിൽ ജലനിരപ്പുയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ ഇത്തവണയും സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഇത്തവണയും ഇല്ല.