ആ കളങ്കം മായ്ക്കാൻ ഇംഗ്ലണ്ടിനായില്ല… 14 റൺസ് അകലെ വീണുപോയി

Jaihind Webdesk
Tuesday, June 4, 2019

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ ബാറ്റ് വീശിയ ഇംഗ്ലണ്ട് ലക്ഷ്യമിട്ടത് മറ്റൊരു നാണക്കേട് മായ്ച്ച് കളയാൻ വേണ്ടിയായിരുന്നു. 2011 ലോകകപ്പിൽ ഇംഗ്ലണ്ട് ഉയർത്തി 329 റൺസ് ലക്ഷ്യം മറികടന്ന അയർലൻഡ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുടർന്നുള്ള വിജയമാണ് നേടിയെടുത്തത്. ആ കളങ്കം മായ്ക്കാൻ പാകിസ്ഥാനെതിരെ ബാറ്റ് വീശിയ ഇംഗ്ലണ്ട് 14 റൺസ് അകലെ വീണുപോയി.

കെവിൻ ഒബ്രിയന്‍റെ മനോഹരമായ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഇംഗ്ലീഷ് പടയുടെ തലകുനിപ്പിച്ച വിജയം അയർലൻഡ് നേടിയെടുത്തത്. ഇന്ന് ആ കളങ്കം മായ്ക്കാൻ പാകിസ്ഥാനെതിരെ ബാറ്റ് വീശിയ ഇംഗ്ലണ്ട് 14 റൺസ് അകലെ വീണുപോയി. ജയിക്കുമായിരുന്നെങ്കിൽ ഇംഗ്ലണ്ട് ഇത്ര കാലം പേറിയ ആ നാണക്കേട് പാകിസ്ഥാന്‍റെ പേരിലാകുമായിരുന്നു.

ജയ്സണ്‍ റോയ് എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന മിസ്സിംഗ് ക്യാച്ച് ആകും ഇന്നലത്തേത്. 14 റണ്‍സ് എടുത്ത ഹഫീസ് പിന്നീട്  70 റണ്‍സ് കൂടി എടുത്തു.

ഏത് ഉയർന്ന സ്‌കോറും തങ്ങളുടെ ബാറ്റിംഗ് നിരയുടെ ആഴം കൊണ്ട് മറികടക്കാമെന്ന ഇയോൺ മോർഗൻറെയും സംഘത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെ മുകളിലാണ് പാക് പട പതാക നാട്ടിയത്. പാകിസ്ഥാൻ ഉയർത്തിയ 349 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്‌ലർ (103) നേടിയ സെഞ്ചുറികൾ പാഴാവുകയായിരുന്നു.