മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Jaihind News Bureau
Wednesday, February 12, 2020

മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്. ബിനാമി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് ശുപാർശ. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ശുപാർശ ചെയ്തത്. റിപ്പോർട്ട് ജനുവരി 20ന് സമർപ്പിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.