രാജ്യം ഏകാധിപതികളുടെ കൈയിലെന്നു കെ സി വേണുഗോപാൽ

Jaihind News Bureau
Sunday, October 6, 2019

രാജ്യം ഏകാധിപതികളുടെ കൈയിലെന്നു കെ സി വേണുഗോപാൽ. ആൾക്കൂട്ട കൊലപാതകങ്ങളിലും, പ്രധാനമന്ത്രിക്ക് കത്തെഴുതിയത്തിന്‍റെ പേരിൽ സാംസ്‌കാരിക പ്രമുഖരുടെ പേരിൽ കേസെടുത്ത നടപടിയിലും പ്രതിഷേധിച്ച് ഡിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിിരുന്നു അദ്ദേഹം .

നരേന്ദ്ര മോഡി വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.സർക്കാരിന്‍റെ നെറികേടുകൾ ന്യായീകരിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന സന്ദേശമാണ് മോദി സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു .

മഹാത്മ ഗാന്ധിയെ മോശമായി ചിത്രീകരിച്ച് ഗോഡ്സേയെ മഹത്വവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . പ്രതിഷേധ കൂട്ടായ്മയിൽ പ്രമുഖ സാഹിത്യകാരനായ പെരുമ്പടവം ശ്രീധരൻ, ഐ എൻ റ്റി.യു.സി ദേശീയ സെക്രട്ടറി പാലോട് രവി, വി.എസ് ശിവകുമാർ എം.എൽ.എ ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരും പങ്കെടുത്തു .

teevandi enkile ennodu para