ഛത്തീസ്ഗഢിലെ ദന്തേവാഡ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ്

Jaihind Webdesk
Friday, September 27, 2019

ചത്തീസ്ഗഢിലെ ദണ്ഡേവാഡ നിയമസഭാ സീറ്റ് ബി.ജെ.പിയിൽ നിന്ന് കോൺഗ്രസ് തിരിച്ചുപിടിച്ചു. കോൺഗ്രസ് സ്ഥാനാർഥി ദേവി കർമ 11,331 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ ഓജസ്വി മണ്ഡവിയെ പരാജയപ്പെടുത്തിയത്.

കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢിൽ ബി.ജെ.പിയും കോൺഗ്രസും ആയിരുന്നു പ്രധാന എതിരാളികൾ. ഈ വർഷം ഏപ്രിലിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സിറ്റിംഗ് ബി.ജെ.പി എം‌.എൽ‌.എ ഭീമ മാണ്ഡവി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ദന്തേവാഡയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവി കർമ മികച്ച ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമയുടെ ഭാര്യയാണ് ദേവി കർമ.

ദന്തേവാഡ കൂടി പിടിച്ചതോടെ ബസ്തറിലെ 12 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. വിജയത്തോടെ 90 അംഗ ഛത്തീസ്ഗഢ് നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അംഗബലം 68 ൽ നിന്ന് 69 ആയി ഉയരും.