മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം പലരും വകമാറ്റുന്നു : കെ. മുരളീധരൻ

Jaihind Webdesk
Thursday, October 25, 2018

നവകേരളത്തിന്‍റെ പേരിൽ ഇപ്പോൾ സൃഷ്ടിക്കപ്പെടുന്നത് നവ കൈരളിയാണെന്ന് കെപിസിസി തിരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാൻ കെ. മുരളീധരൻ. അതിനാൽ പ്രവാസികൾ ഇത്തരത്തിലുള്ള സാമ്പത്തിക സഹായം നേരിട്ട് നൽകുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ കേരള സഹകരണ ഫെഡറേഷന്‍റെ സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം പലരും വകമാറ്റി ബാങ്ക് ലോൺ അടയ്ക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.