സിവിസി റിപ്പോര്‍ട്ടിന്മേല്‍ അലോക് വര്‍മ്മയുടെ മറുപടി ഇന്ന് സുപ്രീം കോടതിയില്‍

Jaihind Webdesk
Thursday, November 29, 2018

Alok-Verma-SC

സിബിഐ ഡയറക്ടർ ചുമതലയിൽ നിന്ന് അലോക് വർമ്മയെ മാറ്റിയ നടപടി സുപ്രീം കോടതി ഇന്ന് പരിശോധിക്കും. അലോക് വർമ്മക്കെതിരെയുള്ള ആരോപണങ്ങളിൽ സി.വി.സി സമർപ്പിച്ച റിപ്പോർട്ടും അലോക് വർമ്മയുടെ മറുപടിയുമാണ് ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുക. അഴിമതി കേസുകൾ ഒത്തു തീർക്കാൻ കേന്ദ്ര സഹമന്ത്രി ഹരിഭായ് പാർത്തിഭായ് ചൗധരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇടപെട്ടെന്ന മുതിർന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍റെ ആരോപണവും കോടതിക്ക് മുന്നിലെത്തും.[yop_poll id=2]