കേസിന്‍റെ വിശദാംശങ്ങള്‍ ഇന്ത്യ നല്‍കിയില്ല; നീരവ് മോദിക്കെതിരായ നടപടികൾ ബ്രിട്ടൻ നിർത്തിവെച്ചു

Jaihind Webdesk
Wednesday, March 13, 2019

സാമ്പത്തിക തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായ നീരവ് മോദിക്കെതിരായ നടപടികൾ ബ്രിട്ടൻ നിർത്തിവെച്ചു. മോദിക്കെതിരായ കേസിന്‍റെ വിശദാംശങ്ങൾ നൽകണമെന്ന ആവശ്യം ഇന്ത്യ അവഗണിച്ചതോടെയാണ് ബ്രിട്ടന്‍റെ നടപടി.

ഗുരുതര തട്ടിപ്പുകൾ അന്വേഷിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്‍റെ ഓഫീസ് മൂന്ന് തവണയാണ് പിടികിട്ടാപ്പുള്ളി നീരവ് മോദിയുടെ വിവരങ്ങൾ ആരാഞ്ഞ് ഇന്ത്യക്ക് കത്തയച്ചത്. ഈ മൂന്ന് കത്തുകൾക്കും ഇന്ത്യ മറുപടി നൽകിയില്ല. ഇതിന് പുറമേ നീരവ് മോദിയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവ് ശേഖരാണർഥം ഇന്ത്യ സന്ദർശിക്കാനുള്ള ബ്രിട്ടൻ സംഘത്തിൻറെ താത്പര്യത്തോടും ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. ഇതോടെയാണ് നീരവ് മോദിക്കെതിരായ കേസിൽ ബ്രിട്ടൻ തുടർനടപടികൾ നിർത്തിവെച്ചത്.

പുറത്തുവിട്ടിരുന്നു. സി.ബി.ഐയും എൻഫോഴ്‌സ്‌മെൻറ് ഡയരക്ടറേറ്റും നേരത്തെയും നാടുകടത്തൽ അപേക്ഷകൾ സമർപ്പിച്ചിരുന്നു. എന്നാൽ രേഖകൾ ആവശ്യപ്പെട്ടുള്ള ബ്രിട്ടൻറെ അപേക്ഷയോട് കേന്ദ്രം അനുകൂലമായി പ്രതികരിക്കാതിരുന്നത് നടപടികൾക്ക് തടസ്സമാകുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.ഇതിനിടെ രാഷ്ട്രീയ അഭയം ഉറപ്പുവരുത്താനും നാടുകടത്തൽ നടപടി റദ്ദാക്കാനുമായി നീരവ് മോദി നിയമജ്ഞരുടെ സഹായം തേടിയതായാണ് വിവരം. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ആവശ്യമായ രേഖകൾ ബ്രിട്ടന് നൽകാതിരുന്നത് മൂലം നീരവ് മോദിക്കെതിരായ നീക്കം തടസ്സപ്പെടുന്നത്.