എം ഫിറോസ് ഖാന്റെ മരുഭൂമിയെ പ്രണയിച്ചവർ പ്രകാശനം ചെയ്തു

Jaihind Webdesk
Wednesday, November 7, 2018

മാധ്യമ പ്രവർത്തകൻ എം ഫിറോസ് ഖാന്റെ മരുഭൂമിയെ പ്രണയിച്ചവർ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തക മേളളയിൽ പ്രകാശനം ചെയ്തു. യുഎഇയിൽ നാലര പതിറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ച മലയാളി ജീവിതങ്ങളെ കുറിച്ചുള്ളതാണ് പുസ്തകം. പുസ്തകത്തിലെ യഥാർഥ കഥാപാത്രങ്ങൾ ചേർന്ന് പ്രകാശനകർമ്മം നിർവഹിച്ചു.

സിനിമാ സംവിധായകൻ പ്രജീഷ് സെൻ, ജയ്ഹിന്ദ് ടി വി മിഡിൽ ഈസ്റ്റ് ഹെഡ് എൽവിസ് ചുമ്മാർ, ഫോട്ടോഗ്രാഫർ അഫ്‌സൽ ശ്യാം തുടങ്ങിയ നിരവധി പേർ ആശംസകൾ നേർന്നു.