ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കാൻ യുഡിഎഫ് തീരുമാനം

Jaihind Webdesk
Monday, November 19, 2018

UDF-meeting

ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കാൻ യുഡിഎഫ് തീരുമാനം. നാളെ യുഡിഎഫ് സംഘം സന്നിധാനത്ത് എത്തും. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

യുവതീ പ്രവേശനമല്ല ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നമെന്ന് യുഡിഎഫ് വിലയിരുത്തി. ഭക്തർക്ക് അയ്യപ്പദർശനത്തിനുള്ള സാഹചര്യം സർക്കാർ നിഷേധിക്കുകയാണ്. പോലീസിനെ ഭയന്ന് ഭക്തരുടെ വരവ് കുറഞ്ഞു. സന്നിധാനത്തെ പോലീസ് അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആർഎസ്എസിനും ബിജെപിക്കും വളരാൻ സിപിഎം അവസരം നൽകുന്നു. ജനങ്ങളാൽ വെറുക്കപ്പെട്ടവരെ മഹത്വവത്ക്കരിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. ഹൈക്കോടതി പരാമർശങ്ങൾ സർക്കാരിന്‍റെ കണ്ണ് തുറപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തീർത്ഥാടകരെ വലയ്ക്കുന്നു. ഉത്തരവാദിത്വം മറന്ന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകാനും യുഡിഎഫ് യോഗം തീരുമാനിച്ചു.

https://youtu.be/C3Mkh6c–lQ