ഷുക്കൂര്‍ വധക്കേസ്: ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

Jaihind Webdesk
Thursday, February 14, 2019

Ariyil-Shukkoor-Case

കണ്ണൂര്‍: അരിയില്‍ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും ഉൾപ്പെടെയുള്ള പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് തലശേരി സെഷൻസ് കോടതി മാറ്റിവെച്ചു. സി.ബി.ഐ സപ്ലിമെന്‍ററി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസ് സി.ബി.ഐ കോടതിയിലേക്ക് മാറ്റണമോയെന്ന കാര്യത്തിൽ തീരുമാനം എടുത്ത ശേഷം മാത്രമേ വിടുതൽ ഹർജി പരിഗണിക്കൂ.

കോടതി മാറ്റം സംബന്ധിച്ച പ്രാഥമിക വാദം കേട്ടശേഷം കൂടുതൽ വാദം കേൾക്കുന്നതിനായി 19ലേക്ക് മാറ്റിവെച്ചു. സി.ബി.ഐ കുറ്റപത്രത്തിൽ തന്നെ കേസ് തലശേരി ജില്ലാ കോടതിയിൽ വാദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പുതിയ ചാർജ് ഷീറ്റ് സമർപ്പിച്ചതിനാൽ കേസിന്‍റെ സാഹചര്യം മാറിയെന്നും കേസ് സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നും സി.ബി.ഐ അഭിഭാഷകൻ വാദിച്ചു. 120 B വകുപ്പ് ചേർത്തതിനെ പ്രതിഭാഗം അഭിഭാഷകൻ എതിര്‍ത്തു.[yop_poll id=2]