ഇ​​ന്ദി​​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​വീ​ടി​ന് 4.35 കോ​ടി​യു​ടെ നി​കു​തി​നോ​ട്ടീ​സ്; സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​ക​വും മ്യൂ​സി​യ​വും എന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, November 20, 2019

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഇ​​ന്ദി​​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​വീ​ടായ ആനന്ദ ഭവന് നികുതി കു​ടി​ശി​ക നോ​ട്ടീ​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ല​ഹ​ബാ​ദി​ല്‍ ഇ​ന്ദി​ര ജ​നി​ച്ച ആ​ന​ന്ദ് ഭ​വ​നാ​ണ് 4.35 കോ​ടി​ രൂ​പ​യു​ടെ നികുതി കു​ടി​ശി​ക നോ​ട്ടീ​സ് സര്‍ക്കാര്‍ നല്‍കിയ​ത്. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ആ​ന​ന്ദ​ഭ​വ​ന് നി​കു​തി ചു​മ​ത്തു​ന്ന​ത് തെ​റ്റാ​ണെ​ന്നും ഇത് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ സ്മാ​ര​ക​വും മ്യൂ​സി​യ​വും ആണെന്നും പ്ര​യാ​ഗ്‌​രാ​ജ് മു​ന്‍ മേ​യ​ര്‍ ചൗ​ധ​രി ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്മാ​ര​ക ട്ര​സ്റ്റി​ന് കീ​ഴി​ലാ​ണ് കെ​ട്ടി​ടം. ഇ​തൊ​രു വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം കൂടിയാ​ണെ​ന്നും ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​ട്ടി​ട​ത്തി​നു നി​കു​തി ചു​മ​ത്തി​യ​തെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

കോ​ണ്‍​ഗ്ര​സ് പ്രസിഡന്‍റ് സോ​ണി​യ ഗാ​ന്ധി അ​ധ്യ​ക്ഷ​യാ​യ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്മാ​ര​ക ട്ര​സ്റ്റാ​ണ് ആ​ന​ന്ദ​ഭ​വ​ന്‍റെ സം​ര​ക്ഷ​ണം. 2013 മുതൽ കെട്ടിടത്തിൻറെ നികുതി അടയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്ര​യാ​ഗ്‌​രാ​ജ് കോ​ര്‍​പ്പ​റേ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.