ലാത്തിച്ചാർജില്‍ പരിക്കേറ്റ KSU നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി AISF നേതാക്കള്‍ ; SFI യില്‍ അമർഷം

Jaihind News Bureau
Thursday, November 28, 2019

തൃശൂരിൽ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ
കെ.എസ്.യു നേതാക്കൾക്ക് ഐക്യദാർഢ്യവുമായി എ.ഐ.എസ്.എഫ് നേതാക്കൾ എത്തിയത് ചർച്ചയായി. സംസ്ഥാന സെക്രട്ടറി അരുൺ ബാബു ഉൾപ്പെടെയുള്ള എ.ഐ.എസ്.എഫ് നേതാക്കളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് നിഖിൽ ദാമോദരൻ, ജില്ലാപ്രസിഡന്‍റ് മിഥുൻ മോഹൻ, ജില്ലാ സെക്രട്ടറി ഗോകുൽ ഗുരുവായൂർ തുടങ്ങിയവരെയാണ് എ.ഐ.എസ്.എഫ് നേതാക്കൾ സന്ദർശിച്ചത്. അതേസമയം എ.ഐ.എസ്.എഫ് നേതാക്കളുടെ നടപടിക്കെതിരെ എസ്.എഫ്.ഐയിൽ അമർഷം പുകയുകയാണ്.

teevandi enkile ennodu para