നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറിയ്ക്ക് പുതിയ കെട്ടിടം ഉടനെന്ന് അടൂർ പ്രകാശ്

Jaihind News Bureau
Saturday, July 27, 2019

Adoor-Prakash-MP

നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്‍റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് അടൂർ പ്രകാശ് എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശ്രീ സന്തോഷ് കുമാർ ഗാംഗ്വാർ, ഇ. എസ്. ഐ ഡയറക്ടർ ജനറൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കാൻ ഇ.എസ്.ഐ ഡയറക്ടർ ജനറലിന് മന്ത്രി നിർദ്ദേശം നൽകി. കശുവണ്ടി തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർക്കുന്ന ഇവിടുത്തെ 5 പഞ്ചായത്തുകളിലെ ആളുകൾക്ക് പ്രയോജനപ്പെടുന്നതിന് കെട്ടിട നിർമാണം അടിയന്തിരമായി പൂർത്തിയാക്കണം.