ചൈനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ഇടപെടണം : അടൂർ പ്രകാശ് എം.പി

Jaihind News Bureau
Tuesday, January 28, 2020

ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നും ഉപരി പഠനത്തിനായി ചൈനയിലുള്ള അനേകം മലയാളി വിദ്യാർത്ഥികൾ വുഹാനിലും സമീപ സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും ഗൗരവമായ നടപടി കൈക്കൊള്ളണമെന്നും ഇവരെ ഇന്ത്യയിൽ എത്തിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.