കോന്നിയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അടൂർ പ്രകാശ്

Jaihind News Bureau
Wednesday, September 25, 2019

കോന്നിയിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി തന്നെ വരുമെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും അടൂർ പ്രകാശ് എംപി. കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ് കോന്നിയിലെ ജനങ്ങൾ തന്നെ തുടർച്ചയായി വിജയിപ്പിച്ചത്. ശബരിമല വിഷയത്തിൽ ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ പുറത്തു വന്നതാണ്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അടൂർ പ്രകാശ് എം പി പറഞ്ഞു.