കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി എഎപി

Jaihind News Bureau
Saturday, February 8, 2020

കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഇന്നലെ രാത്രി ഒരു ആഭരണക്കടയിൽ നിന്നാണ് പണം നൽകിയതെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. ബിജെപി എംപിമാർ ഉൾപ്പെടെയുള്ള നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കാൻ രാജ്യതലസ്ഥാനത്ത് മദ്യവും പണവും ഒഴുക്കുകയാണെന്ന് ആം ആദ്മി നേതാക്കൾ പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോയും ആം ആദ്മി പുറത്തുവിട്ടു.  എന്നാൽ താൻ ആഭരണം വാങ്ങുന്നതിനായാണ് ജ്വല്ലറിയിലെത്തിയതെന്നാണ് ഗിരിരാജ് സിങ്ങിന്റെ ന്യായീകരണം.