കോട്ടയം : ശബരിമല വിഷയത്തിലെ പ്രസ്താവനയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എന്‍എസ്എസ്. കാനത്തിന്റേത് സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായർ വാർത്താക്കുറിപ്പില്‍ പറഞ്ഞു. കേസ് നിലവിലുണ്ടെന്ന കാര്യം കാനത്തിന്റെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്നും എൻഎസ്എസ്. കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ വിശ്വാസികളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ വിധി നടപ്പാക്കുവെന്ന് ഇപ്പോൾ പറയുന്നു. സീതാറാം യെച്ചൂരിയുടെ നിലപാടിന് വിരുദ്ധമല്ലേ മുഖ്യമന്ത്രിയുടെ നിലപാടെന്നും എൻഎസ്എസ് വാർത്താക്കുറിപ്പില്‍ ചോദിച്ചു.