ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 169ആയി. ഇതുവരെ 42,469 പേർ രോഗ മുക്തി നേടിയതായും. 3,414 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 39 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും 9,54,192 പേരെ ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കിയതായും അധികൃതർ അറിയിച്ചു .