മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Jaihind News Bureau
Tuesday, April 28, 2026

തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ വെച്ച് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പോയിക്കൊണ്ടിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തൊട്ടുപിന്നാലെ വന്ന മന്ത്രിയുടെ വാഹനം മുന്നിലെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുകള്‍ സംഭവിച്ചു. മന്ത്രിയും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.