ആന്തൂരില്‍ സിപിഎം ഫാസിസം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക ഭീഷണിപ്പെടുത്തി പിന്‍വലിക്കാന്‍ ശ്രമം

Jaihind News Bureau
Saturday, November 22, 2025

കണ്ണൂര്‍ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാന്‍ ശ്രമം. സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കാനാണ് ശ്രമം.

ആന്തൂരിലെ 26- അഞ്ചാംപീടിക വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലിവ്യയെയാണ് സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയതായി ഡി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്.ജനാധിപത്യ ധ്വംസനമാണ് ആന്തൂരില്‍ നടക്കുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.